Saturday, July 24, 2010
എങ്ങു നീ കൃഷ്ണാ....
കണ്ടപ്പോള്‍ മുതല്‍
കാത്തിരിപ്പാണ്,
കൊല്ലാനെത്തുന്ന
കൃഷ്ണനെ.
കലികാലം കഴിഞ്ഞിട്ടും
കണാത്തതെന്തേ?
കണ്ണന്‍
കരുതിക്കാണുമോ പുഴവെള്ളം
കുടിച്ചു കാളിയനും
കാലപുരി പൂകിക്കാണുമെന്ന്.
Friday, June 11, 2010
പോസ്റ്റു മോര്‍ട്ടം (കവിത)
മരണ കാരണം കണ്ടെത്താന്‍
ആഴങ്ങളിലേക്കു കീറി മുറിച്ചിറങ്ങുകയാണു
കൂര്‍ത്ത കത്തികള്‍.
വെട്ടിയും പൊളിച്ചും അടര്‍ത്തിയും കത്രിച്ചുമാ
നിശ്ചലതയെ ചെറു തുണ്ടുകളാക്കിയിട്ടും
കാണുന്നില്ലൊരു കാരണവും.
കത്തി താഴെയിട്ടു, ഗ്ളൌസഴിച്ചു,
കണ്ണടയൂം സര്‍ജണ്റ്റെ കുപ്പായവുമൂരിയപ്പോള്‍
കാണുന്നുണ്ട് രക്തക്കുഴലുകളിലാകെ
കട്ടപിടിച്ചു കിടക്കുന്ന
സ്നേഹത്തിണ്റ്റെ ക്ളോട്ടിങ്ങുകള്‍...
Wednesday, May 26, 2010
പറക്കുന്ന ചിറകുകള്‍ (കവിത)
വര്‍ണ്ണ ചിറകുകള്‍ ഉണ്ടായിരുന്നെങ്കില്‍ ...
ദൈവത്തിന്‍ ഔദാര്യത്തിനു കാത്തു നില്‍ക്കാതവര്‍
പണിഞ്ഞെടുത്തു സ്വര്‍ണ്ണത്തിന്‍ ചിറകുകള്‍...
പിന്നെ പറന്നു പറന്നു പറന്നേറെ
തളര്‍ന്നപ്പോള്‍ പൂതിയായൊന്നിരിക്കാന്‍...
കളിക്കാന്‍, കുളിക്കാന്‍, കളി പറയാന്‍,
ഇത്തിരി നേരമീ മണ്ണിലും മലയിലുമലയാന്‍...
ചിറകുകള്‍ നില്‍ക്കുന്നില്ല, മദിച്ചിളകുകയാണ്,
പറക്കല്‍ ലഹരി തലക്കു പിടിച്ചപോലെ..
വിശപ്പുണ്ട്, ദാഹമുണ്ട്, ക്ഷീണവുമേറെയുണ്ട്
എന്നാലും നില്‍ക്ക വയ്യ, ചിറകുകളുടെ തടവിലായില്ലെ...
പൊന്നാമ്പല്‍ കുളമൊന്നുണ്ടു താഴെ
എന്നാലും കുളിക്കാനാവില്ലെന്ന വിഷമം...
പൊന്‍പൂവന്‍ പഴത്തോട്ടമുണ്ടു താഴെ
കഴിക്കാനാവില്ലൊന്നു പോലുമെന്ന വിഷമം...
പറക്കേണ്ടിടത്തേക്കില്ല പറക്കുന്നു ചിറകുകള്‍
പറക്കലിനെ മാത്രം പ്രണയിച്ചൊരു പ്രേമിയെപ്പോലെ...
ദിശ മാറുന്നോ പ്രണയിനിയുടെ ചിറകിനു
അതോ ക്ഷീണമോ നിറ ഗര്‍ഭത്തിണ്റ്റെ...
മൊബേല്‍ ഫോണെടുത്തു ഞെക്കി
ഡോക്ടറോടോതി രോഗത്തിന്‍ കടുപ്പ്...
"മുറിച്ചു മാറ്റാന്‍ പോലുമാവില്ലാ ചിറകുകള്‍,
ആവണം ഊണും ഉറക്കവും പേറുമീ പറക്കലില്‍ തന്നെ"
പറഞ്ഞുപോയറിയാതെ, "പെറ്റു വീഴുന്നൊരാ കുഞ്ഞു
പിടഞ്ഞു ചാവില്ലേ ഭൂമിയില്‍ വീഴ്ച്ചയാല്‍?"
"ഇല്ലില്ലതിനുമുണ്ടാകും കുഞ്ഞി ചിറകുകള്‍,
പറന്നോളുമതു ഭൂമി കാണാതെന്നും... "
Saturday, May 15, 2010
അക്ഷയ തൃതീയ (കവിത)
"അക്ഷയ തൃതീയയാണിന്ന്
ഐശ്വര്യമായിത്തിരി പൊന്നു വാങ്ങണം
ഇന്നു പൊന്നു കിട്ടിയാല്‍ ഉണ്ടല്ലോ,
വറ്‍ഷം മുഴുവന്‍ പൊന്നൊഴുക്കായിരിക്കും. "
അടുത്ത വീട്ടിലെ പെണ്‍ശബ്ദം
ജനലഴിയെത്തിയപ്പോഴേ
എട്ടു പെഗിണ്റ്റെ ഹാങ്ങ് ഓവറ്‍
കണ്ണും കാതും തുറന്നു.
പതിവില്ലെങ്കിലും
പല്ലു തേച്ചു, കുളിച്ചു,
സ്വര്‍ണ്ണ പ്രതിമയില്‍ തീറ്‍ത്ത
കണ്ണനെ തൊഴുതു.
പ്രാതലിനു ഇനിയും സമയമുണ്ട്,
സ്വര്‍ണ്ണക്കടകളിലിന്നു വലിയ തിരക്കാവും
ഇന്നു സ്വര്‍ണ്ണം കിട്ടിയില്ലെങ്കില്‍
ഒാര്‍ക്കാന്‍ വയ്യ, ഒരു നീണ്ട വര്‍ഷം
അതും സ്വര്‍ണ്ണത്തിനു ദിവസവും
വില റോക്കറ്റു പോലെ കയറുമ്പോള്‍.
ബൈക്കു പറന്നു, റോക്കറ്റു പോലെ
പട്ടണങ്ങളില്‍ എങ്ങും തിരക്കാ,
ജ്വല്ലറി റോഡില്‍ പറയേണ്ടാ.
സ്വര്‍ണ്ണ കഴുത്തുകളും, കാതുകളും,
കൈകളും കാല്‍ക്കുഴകളും.
ഇതെന്തൊരു തിരക്ക് ബൈക്ക്
ഒാടിക്കാന്‍ സ്ഥലം വേണ്ടേ,
ഇന്നു സ്വര്‍ണ്ണം കിട്ടിയില്ലെങ്കില്‍..
ജ്വല്ലറികളില്‍ കാലുകുത്താന്‍ ഇടമില്ല,
ഓ! വരിയില്‍ അവസാനത്തെ
ജ്വല്ലറിക്കു മുമ്പില്‍ വലിയ തിരക്കില്ല,
ബൈക്ക് വശത്തേക്കു ഒതുക്കി.
ഒഴുകി നീങ്ങുന്ന സ്വര്‍ണ്ണകഴുത്തില്‍
കൈ വെച്ചപ്പോള്‍ കുടുങ്ങി,
ഒന്നല്ല രണ്ടെണ്ണം, റോക്കറ്റു പോലെ
ബൈക്കു പായുമ്പോള്‍ ആശ്വാസമായി,
ദൈവമേ, ഈ വര്‍ഷവും
ഐശ്വര്യമായി തന്നെ തുടങ്ങിയല്ലോ.
Friday, April 30, 2010
സോപ്പ്
കൈയിലും മുഖത്തും ദേഹത്തുമുണ്ട്
കഴുകണം, മൂല്യങ്ങളുടെ തെളിഞ്ഞ പുഴയൊഴുക്കില്‍
വില്‍പ്പനക്കാരന്‍
സോപ്പിട്ടു തന്ന സോപ്പ്
പുഴയിലേക്കു പതഞ്ഞൊഴുകി,
ഇക്കിളി മീനുകള്‍ മലര്‍ന്നു പൊന്തി
വിഷവെള്ളത്തില്‍ കുളിച്ചിട്ടെന്തിനെന്നൊരു
പത ഒഴുകി നീങ്ങാതങ്ങിനെയാടിയാടി....
കുപ്പിയില്‍ തെല്ലെടുത്തു നടന്നു ലാബിലേക്കു
ഗവേഷകണ്റ്റെ ട്യൂബിലും ബീക്കറിലുമതു
പതഞ്ഞു പതഞ്ഞു നുരഞ്ഞു....
വക്രിച്ച മുഖത്തേക്കു
പതഞ്ഞെത്തിയ പുഞ്ചിരി പറഞ്ഞു
"ചളിയിലും വെള്ളത്തിലും
കുപ്പിയിലുമൊന്നുമല്ല വിഷം, സോപ്പിലാ. "
Tuesday, December 22, 2009
പെരുവഴിയും പൊട്ടക്കിണറും
ആകാശം ചോരുമ്പം
കേറിക്കിടക്കുവാന്‍
ആലംബമായെന്തുണ്ട്
ഇടിവെട്ടില്‍ ഉള്ളു കിടുങ്ങുന്നുണ്ട്.
നാണക്കേടു തല താഴ്ത്തുന്നുണ്ട്
ഉത്ക്കണ്ഠ കണ്ഠത്തില്‍ കോറുന്നുണ്ട്
പരിഹാസ നോട്ടങ്ങള്‍ കൂറ്‍ക്കുന്നുണ്ട്
മുന്നിലോ വഴിയതു നീളുന്നുണ്ട്
എങ്ങോട്ടെന്നറിയാതെ,
എന്തിനെന്നറിയാതെ,
വ്യര്‍ഥ നടത്തം തുടരാനുണ്ട്
കാതങ്ങള്‍ ഏറെ നടക്കാനുണ്ട്
കാലങ്ങള്‍ ഏറെ കടക്കാനുണ്ട്
വേദനാമുള്ളു വിഴുങ്ങാനുണ്ട്
ഓര്‍മ്മ തന്‍ കയ്പു കുടിക്കാനുണ്ട്
കാഴ്ച്ചകള്‍ കണ്ണു പൊള്ളിക്കാനുണ്ട്
കര്‍മഫലം ചെയ്തൊടുക്കാനുണ്ട്
എന്തിനീ പാഴ് വേല, എന്തിനീ പരിഹാസം,
എന്തിനീ ഭീതിയും വേദനയും?
ആശ്വാസം ചാരേ ചിരിക്കുന്നുണ്ട്
വാതുറക്കാതെ ചിരിക്കുന്നുണ്ട്
ചുണ്ടുകളില്ലാത്ത,
പല്ലൊക്കെ പൊട്ടിയ,
പൊന്തയടപ്പുള്ള
ഇരുളും തണുപ്പും പാമ്പിണ്റ്റെ പത്തിയും
ആഴങ്ങളും ചേര്‍ന്നു സാന്ത്വനമേകുന്ന
മരണക്കിണറൊന്നു ചാരത്തുണ്ട്
മരണത്തിന്‍ ശീതളഛായയുണ്ട്.
കാലുകളെന്നേ കൊതിച്ചതാണ്
തൊണ്ടയില്‍ ദാഹമായ് വന്നതാണ്
പശിയേറെ കേണു പ്രാര്‍ഥിച്ചതാണ്
പാഷാണം വാങ്ങിച്ചു വെച്ചതാണ്
എന്നിട്ടുമെന്തേ മടിച്ചതന്ന്,
ബുള്‍ഡോസര്‍ മാടം പൊളിച്ചയന്ന്?
ജീവിത മിച്ചങ്ങള്‍ ഒക്കെയന്ന്
മാറാപ്പിലിട്ടു നടന്നയന്ന്!
പൊട്ടക്കിണറിനു മുന്നിലായി
ചെറ്റക്കുടിലതാ മുറ്റമായി
ഓരത്തെ പാതക്കു വീറ്‍ക്കുവാനായ്
നിയമം നക്കീ ചക്കാത്തിലായ്
പൊട്ടസ്ളേറ്റൊന്നുണ്ട് കീറബാഗും
പൊട്ടബക്കറ്റും കുറ്റിച്ചൂലും
ഇട്ടെറിഞ്ഞോടിയ കഷ്ടകാലം
വ്യക്തമായ് തന്നെയവിടെയുണ്ട്.
ഓര്‍മ്മകള്‍ പിന്നോട്ടു പോകയാണ്
നല്ലകാലത്തിന്‍ നാള്‍ വഴിയിലാണ്
ഒരു വഴിക്കന്നു ഞാന്‍,
മറുവഴിക്കന്നവള്‍,
ഒരുമിച്ചു പോകാന്‍ കൈ കോര്‍ത്തതാണ്
മധുരം നുണഞ്ഞു നടന്നതാണ്
വിത്തുണ്ട് വിതയുണ്ട് കൊയ്ത്തുമുണ്ട്
കയറു പിരിയുണ്ട് കാശുമുണ്ട്
കാലത്തും വൈകീട്ടും കഞ്ഞിയുണ്ട്
ഉച്ചക്കു തിന്നുവാന്‍ കപ്പയുണ്ട്
കുഞ്ഞുങ്ങള്‍ക്കൊക്കെയുടുപ്പുമുണ്ട്
സ്കൂളിലേക്കെന്നും പോകുന്നുണ്ട്
വളയുണ്ട് പൊട്ടുണ്ട് ചാന്തുമുണ്ട്
പെണ്ണിണ്റ്റെ കണ്‍കളില്‍ സ്വപ്നമുണ്ട്
കുട്ടികള്‍ കോളേജില്‍ പോയീടണം
ഉയരങ്ങളില്‍ ചെന്നെത്തീടണം
വര്‍ണ്ണങ്ങളെങ്ങും നിറഞ്ഞീടണം
ജീവിത ഭാരം കുറഞ്ഞീടണം
സ്വപ്നം പോല്‍ തന്നെ പറന്നു പോയി
നല്ല കാലത്തിണ്റ്റെ നാള്‍വഴികള്‍
ജോലിയും കൂലിയും മെച്ചമായാല്‍
അച്ചനമ്മമാര്‍ക്കെന്തു കാര്യം?
വിത്തും പോയ് വിതയും പോയ് കമ്പനിയും
കഞ്ഞിയും കപ്പയും സ്വസ്ഥതയും
കാലം പോയ് കോലം പോയ് ആരോഗ്യവും
പെണ്ണും പോയ് പന്നിപ്പനിയുമൊത്ത്
പാതകള്‍ വീര്‍ത്തു വരുകയാണ്
പാളങ്ങള്‍ നീണ്ടു വരുകയാണ്
വേഗങ്ങള്‍ വേഗം കുതിക്കയാണ്
പാവങ്ങള്‍ക്കെന്നും പിഴിച്ചിലാണ്
ആകാശം ചോരുമ്പം
കേറിക്കിടക്കുവാന്‍
ആലംബമായെന്തുണ്ട്
ഇടിവെട്ടില്‍ ഉള്ളു കിടുങ്ങുന്നുണ്ട്.
ശ്വാസം മുട്ടുണ്ട് തണുപ്പുമുണ്ട്
പശിയുണ്ട് ദാഹവും വേദനയും
മുള്‍മുനയെങ്ങുമേ കൂറ്‍ക്കുന്നുണ്ട്
എല്ലാമൊടുക്കാന്‍ കൊതിയുമുണ്ട്
ഭരണകൂടം വാതുറക്കുന്നുണ്ട്
പൊട്ടക്കിണറിണ്റ്റെ ആഴമുണ്ട്
വോട്ടിണ്റ്റെ പൊന്തയിളിക്കുന്നുണ്ട്
സാന്ത്വനമേകി വിളിക്കുന്നുണ്ട്
Saturday, November 28, 2009
അന്വേഷണം (കവിത)
ആദ്യമായാണു നാട്ടില്‍ അങ്ങിനെയൊരു സംഭവം.
കള്ളന്‍ കേറുന്നതും, കക്കുന്നതും,
ചിലപ്പോള്‍ കണ്ണടച്ചിരിക്കുന്ന
സംസ്ക്കാരത്തെ തന്നെ പൊക്കുന്നതുമൊക്കെ
പതിവാണെങ്കിലുമി'തങ്ങിനെയാണോ
സംസ്ക്കാരത്തിണ്റ്റെ വീടടിച്ചു പൊളിച്ചു
വോട്ടു കെട്ടുകള്‍ കട്ടോണ്ടു പോകുന്നത്?
ചെയ്യാനൊത്തിരിയുണ്ടു കാര്യങ്ങള്‍,
കള്ളണ്റ്റെ സഞ്ചീലൊരു തുളയുണ്ടാക്കണം
വഴിയില്‍ ചോരുന്നതൊക്കെ പെറുക്കി
പിന്നാലെ നടക്കണം, കള്ളനോട് ഇരക്കണം,
വല്ലതും ബാക്കി കിടക്കുന്നതൊക്കെ
അടിച്ചു കൂട്ടിയെടുക്കാനും
കുറ്റം ഏതെങ്കിലും തലയില്‍ ചാര്‍ത്താനും
അന്വേഷണത്തിനു കമ്മീഷന്‍ കൊടുക്കണം.
പത്തു പതിനെട്ടു വര്‍ഷം
'ലിബ്രല്‍" ആയി അന്വേഷിച്ച്
ആ മഹാ സത്യം കണ്ടെത്തി,
കള്ളന്‍ വിചാരിച്ചിരുന്നെങ്കില്‍
ആ കളവൊഴിവാക്കാമായിരുന്നു!
പുഴയിലെ കവിത "പനി" വായിക്കാന്‍ ഇവിടെ ഞെക്കുക.