ചളിയാണു ചുറ്റും,
കൈയിലും മുഖത്തും ദേഹത്തുമുണ്ട്
കഴുകണം, മൂല്യങ്ങളുടെ തെളിഞ്ഞ പുഴയൊഴുക്കില്‍
വില്‍പ്പനക്കാരന്‍
സോപ്പിട്ടു തന്ന സോപ്പ്
പുഴയിലേക്കു പതഞ്ഞൊഴുകി,
ഇക്കിളി മീനുകള്‍ മലര്‍ന്നു പൊന്തി
വിഷവെള്ളത്തില്‍ കുളിച്ചിട്ടെന്തിനെന്നൊരു
പത ഒഴുകി നീങ്ങാതങ്ങിനെയാടിയാടി....
കുപ്പിയില്‍ തെല്ലെടുത്തു നടന്നു ലാബിലേക്കു
ഗവേഷകണ്റ്റെ ട്യൂബിലും ബീക്കറിലുമതു
പതഞ്ഞു പതഞ്ഞു നുരഞ്ഞു....
വക്രിച്ച മുഖത്തേക്കു
പതഞ്ഞെത്തിയ പുഞ്ചിരി പറഞ്ഞു
"ചളിയിലും വെള്ളത്തിലും
കുപ്പിയിലുമൊന്നുമല്ല വിഷം, സോപ്പിലാ. "
Friday, April 30, 2010
Subscribe to:
Post Comments (Atom)
7 comments:
"ചളിയാണു ചുറ്റും,
കൈയിലും മുഖത്തും ദേഹത്തുമുണ്ട്
കഴുകണം, മൂല്യങ്ങളുടെ തെളിഞ്ഞ പുഴയൊഴുക്കില്‍ ..."
ജിത്തൂ, ഇതിന് കവിത എന്ന ലേബല്‍ വേണ്ടായിരുന്നു.
ആരോ പതപ്പിക്കാന്‍ വന്നൂന്ന് തോന്നുന്നല്ലോ :)
(പിന്നെ ഇതില്‍ പറഞ്ഞ മാതിരി പുഴ കിട്ടുമോ? സംശയമുണ്ട്)
നല്ല പതയുള്ള സൊപ്പ്
ദില്ലിയല്ലേ സ്ഥലം സൂക്ഷിക്കണം!
ജയേഷ്,
`അവിയല്‍' ന്ന് ഒരു ലേബല്‍ ഇല്ലാത്തതു കൊണ്ടാ. പിന്നെ അതുമായിചേറ്‍ന്നു വരുന്നതൊന്നു പൂശി. അകത്തൊന്നുമില്ലെങ്കിലും ലേബലിലെങ്കിലുംഊക്കാവട്ടെ എന്നു കരുതി. :) :)
നന്ദ:
ഭാവനാ രാജ്യത്തില്‍ എല്ലാ പുഴകളും ഇന്നും ഇങ്ങിനെ തന്നെയാ. ചെന്നൊന്നു നോക്കിയാലല്ലേ അറിയൂ :)
അനൂപ്:
നന്ദി.
സഗീര്‍,
ദില്ലി തന്നെയാ. ഹെ അലര്‍ട്ടിലാ... പേടിക്കേണ്ടാ..
:))
Post a Comment