ആദ്യമായാണു നാട്ടില്‍ അങ്ങിനെയൊരു സംഭവം.
കള്ളന്‍ കേറുന്നതും, കക്കുന്നതും,
ചിലപ്പോള്‍ കണ്ണടച്ചിരിക്കുന്ന
സംസ്ക്കാരത്തെ തന്നെ പൊക്കുന്നതുമൊക്കെ
പതിവാണെങ്കിലുമി'തങ്ങിനെയാണോ
സംസ്ക്കാരത്തിണ്റ്റെ വീടടിച്ചു പൊളിച്ചു
വോട്ടു കെട്ടുകള്‍ കട്ടോണ്ടു പോകുന്നത്?
ചെയ്യാനൊത്തിരിയുണ്ടു കാര്യങ്ങള്‍,
കള്ളണ്റ്റെ സഞ്ചീലൊരു തുളയുണ്ടാക്കണം
വഴിയില്‍ ചോരുന്നതൊക്കെ പെറുക്കി
പിന്നാലെ നടക്കണം, കള്ളനോട് ഇരക്കണം,
വല്ലതും ബാക്കി കിടക്കുന്നതൊക്കെ
അടിച്ചു കൂട്ടിയെടുക്കാനും
കുറ്റം ഏതെങ്കിലും തലയില്‍ ചാര്‍ത്താനും
അന്വേഷണത്തിനു കമ്മീഷന്‍ കൊടുക്കണം.
പത്തു പതിനെട്ടു വര്‍ഷം
'ലിബ്രല്‍" ആയി അന്വേഷിച്ച്
ആ മഹാ സത്യം കണ്ടെത്തി,
കള്ളന്‍ വിചാരിച്ചിരുന്നെങ്കില്‍
ആ കളവൊഴിവാക്കാമായിരുന്നു!
പുഴയിലെ കവിത "പനി" വായിക്കാന്‍ ഇവിടെ ഞെക്കുക.
5 comments:
"ആദ്യമായാണു നാട്ടില്‍
അങ്ങിനെയൊരു സംഭവം..."
കള്ളന്‍ വിചാരിച്ചിരുന്നെങ്കില്‍
ആ കളവൊഴിവാക്കാമായിരുന്നു!
Sathyam!!
kollaam...nalla chintha
കള്ളന്മാര്‍ ഇനിയും ഉണ്ടാകും ..പിന്നെ മോഷണവും ...അവസാനം മോഷണം ഒരു കലയാണെന്ന് പറയുന്നതു കെട്ട് നമുക്ക് ആശ്വസിക്കാം
പ്രിയ ജിതേന്ദ്രകുമാര്‍..
മനോഹരമായ കവിത ..തികച്ചും വ്യത്യസ്തമായ ഒന്ന്.
Post a Comment