മുട്ട വിരിയുന്നതെപ്പോള്‍?
മുട്ടത്തോടിലാ വര വീഴുമ്പോള്‍.. ?
തോടുടച്ചു രണ്ടുകണ്ണുകളാകാശം കാണുമ്പോള്‍... ?
അതോ, തുടുത്തൊരുമാംസകക്ഷണം
കുണൂങ്ങിയോടുമ്പോഴോ.. ?
അറിഞ്ഞുകൂടാ.
അതു കാണുന്നതെപ്പോള്‍?
മുട്ടത്തോടടിച്ചു പറത്തുന്ന
രശ്മികള്റെറ്റിനയിലെത്തുമ്പോഴോ.. ?
കണ്ണതിന് ചിത്രമെടുത്ത്
തലച്ചോറിനുനല്കുമ്പോഴോ.. ?
അതോ ആ ചിത്രത്തെ ബുദ്ധി
തിരിച്ചറിയുമ്പോഴോ.. ?
അറിഞ്ഞുകൂടാ.
അറിയുന്നതെപ്പോള്‍?
അറിയുന്നെന്തോയെന്നറിയുമ്പോഴോ.. ?
അറിയുന്നതെന്തിനെയെന്നറിയുമ്പോഴോ.. ?
അറിയുന്നതിനെയെന്നറിയുമ്പോഴോ.. ?
അറിയുന്നതെന്തിനെന്നറിയുമ്പോഴോ.. ?
അറിവാ'താര്ക്കെങ്കിലുമുപകരിച്ചെന്നറിയുമ്പോഴോ.. ?
അറിഞ്ഞുകൂടാ.
ഒന്നറിയാം, എന്നുമവനവളിലേ-
ക്കൂളിയിട്ടിറങ്ങുന്നതവളെയറിയാന്,
അവള് പടരുന്നതവനെയറിയാന്.
എന്നിട്ടവര്തമ്മിലറിയുമോ.. ?
തമ്മില്‍ സ്വയമറിയുമോ.. ?
അറിഞ്ഞുകൂടാ.
Sunday, August 31, 2008
Subscribe to:
Post Comments (Atom)
16 comments:
"മുട്ട വിരിയുന്നതെപ്പോള്‍?
മുട്ടത്തോടിലാ വര വീഴുമ്പോള്‍.. ?
തോടുടച്ചു രണ്ടുകണ്ണുകളാകാശം കാണുമ്പോള്‍... ?
അതോ, തുടുത്തൊരുമാംസകക്ഷണം
കുണൂങ്ങിയോടുമ്പോഴോ.. ?
അറിഞ്ഞുകൂടാ....."
എനിക്കും അറിഞ്ഞു കൂടാ എപ്പോളാ മുട്ട വിരിയുന്നേന്ന്.. ആരെങ്കിലും ഒക്കെ കണ്ടു പിടിച്ചു കഴിയുമ്പോള്‍ ഞാന്‍ ഒരിക്കല്‍ കൂടി വരാം ട്ടോ
നല്ല വരികള്‍ മാഷേ..
നിസസാരമായ കാഴ്ചകളില്‍ പോലും നമ്മള് ഉത്തരം കിട്ടാതുഴറുന്നു.
നല്ല ചിന്തകള്‍.
എനിക്കും അറിയില്ല ഈ മുട്ട എപ്പോ വിരിയും എന്ന്..
മുട്ട തോടില്‍ വര വീഴുമ്പോള്‍ ചിലപ്പോ വിരിയുമായിരിക്കും അല്ലെ?
മുട്ട വിരിയുന്നത് എപ്പോഴെന്ന് എനിക്കറിയാം .
മുട്ട വിരിയുമ്പോള്‍
ഇത് ശരിയാണോ ?
അത് സാറ് പറയുന്നതോ ശരി ?
ഏതായാലും ഒരു കാര്യം ഉറപ്പ്
ആ മുട്ട ,തോടിന്റെ ഉറപ്പും താണ്ടി പുറത്തു വരും .
ഇത് ശരിയാണോ ?
ഒന്നും അറിഞ്ഞുകൂട......
മുട്ട വിരിയുന്നതും നോക്കി ഞാനിരുന്നിട്ടില്ല. പക്ഷേ തോടുകൾ പൊളിച്ചൊരു കോഴിക്കുഞ്ഞ് സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്ക്, മനുഷ്യന്റെ തീന്മേശയിലേക്ക് രുചിയായി കയറിവരാറുണ്ട്.
വളരെ ചെറിയ കാര്യങ്ങളിൽ പോലും ഉത്തരം കുഴക്കുന്ന ചിന്ത നന്നായി. നല്ല വരികൾ.
കാന്താരിക്കുട്ടീ:
സ്വാഗതം. ഉത്തരം തന്നെ ഉണ്ടാവില്ല,ചിന്തിക്കൂ. ചിന്തിക്കൂ.. പിന്നെ ചിന്തിക്കുന്നതിനെക്കുറിച്ച്ചിന്തിക്കൂ.
അന്തമില്ലാത്തവന്:
സ്വാഗതം. ചെറുതാകുംതോറും, വലുതാകുംതോറും, കാര്യങ്ങള്‍ക്കു കടുപ്പമേറുന്നു.
സ്മിതാ ആദര്‍ശ്:
ഉറപ്പില്ലല്ലോ.
പാമരന്: നന്ദി
കാപ്പിലാന് മാഷേ. , അങ്ങിനെയാണോ? കുഞ്ഞിനെക്കാണുമ്പോള്‍ മുട്ടത്തോടിന്റെ മുട്ടടച്ച് കടുപ്പം കുറയുന്നതു കൊണ്ടല്ലേ?
ഷാരൂ.. !
ചുമ്മാ അങ്ങു പറഞ്ഞാലെങ്ങിനാ?
നരിക്കുന്നന്‍:
രുചിയറിയുമ്പോള് അല്ലേ? നല്ല ഉത്തരം. അതായത് ഒരു തരത്തില്‍ പ്രയോജനപ്പെടുമ്പോള്‍. ഗുഡ്..
തള്ളക്കോഴി അടയിരുന്ന് 21 ദിവസം കഴിയുമ്പോള്‍.....
അയ്യേ ഇതുപോലും അറിയില്ലേ?
മുട്ടകള്‍ വിരിയുന്നത് ഒരു പ്രത്യേക ചൂടിലാണെന്ന് കേട്ടിട്ടുണ്ട്.എന്തായാലും,കോഴിയാണൊ മുട്ടയാണൊ ആദ്യണ്ടായീന്ന് ചോദിക്കാതിരുന്നത് നന്നായി.
ഗീതാഗീതികള്‍:
അയ്യോ, അറിഞ്ഞുകൂടായിരുന്നു.
ഒരുപക്ഷേ അടയിരിക്കാത്തതുകൊണ്ടായിരിക്കും,
പുസ്തകങ്ങള്‍ക്കു പോലും.
സുമയ്യ:
സ്വാഗതം.
ആദ്യം ഉണ്ടായത് കോഴി-മുട്ടയല്ലേ?
’എന്നിട്ടും അവർതമ്മിലറിയുന്നുണ്ടോ
അവ,രവരെ സ്വയം അറിയുന്നുണ്ടോ’
പരിഹാസം ഒളിപ്പിച്ച ഈ ചോദ്യം വളരേ പ്രസക്തം
തൊന്നും ഇയ്ക്കറില്യാ.. ന്നാല് ബുള്‍സൈക്കും, ആമ്പ്ലേറ്റിനും(ഓം ലെറ്റ്) ണ്ടാക്കാന്‍ മുട്ട പൊട്ടിക്കണം ന്നറിയാം. (ഇയ്ക്കിഷ്ടാച്ചാലും ന്റെ വീട്ടിലമ്മ ണ്ടാക്കില്യാ. പക്കാ വെജ്ജ് ആയേന്റെ ദോഷേയ്:(
പിന്നെ കൂട്ടുകാരി അമൃതേടെ വീട്ടിലാ ഒരാശ്വാസം.)
അത്രേടം വന്നേല് സന്തോഷണ്ട് ട്ടോ.
ലച്ച്മി:
സ്മിജ:
നന്ദി
hO ente malayalee
ഉറയുരിയുകയാണ്
പറ്റിയ മണത്തെ
അമര്‍ന്ന ഭാരത്തെ
പുറംതിരിഞ്ഞ് കണ്ട നിഗൂഢരാത്രികളെ
സഹജീവിതത്തിന്റെ ഏകാന്തതയെ
കാലൊച്ചകളെ
ദുസ്വപ്നങ്ങളെ
അമിത വേഗങ്ങളെ
അതി ദയനീയതയെ
പൂച്ചയെപ്പോലെ പതുങ്ങി മുറിയൊഴിയുന്ന
അവനെ
Post a Comment