Sunday, August 10, 2008

മഴ... (കവിത)

(അഗ്രിച്ചേട്ടനോട്‌ പിണങ്ങി എന്‍റെ കവിതാ ബ്ളൊഗ്‌ഡിലീറ്റിയിരുന്നു. വീണ്ടും ഒരു സംരംഭം തുടങ്ങി നോക്കുകയാണ്‌. ആയുസ്‌ എത്രയുണ്ടെന്ന് വഴിയേ കാണാം. എന്തായാലുംതേങ്ങയടിച്ചുകൊണ്ടൊന്നു പോസ്റ്റുന്നു. )

മഴ...
മടിച്ചും, ചാറ്റിയും, പെരുത്തും,
ആര്‍ത്തും പെയ്തിറങ്ങി,
മണ്ണിനു മണമേകി
തനുവിനു കുളിരേകി
മനസിനുണര്‍വേകും മഴ...

കരയെ കുളിപ്പിച്ചു
പച്ചയുടുപ്പിച്ചു പൂക്കളാല്‍
പഴങ്ങളാലലങ്കരിച്ചും,
ദാഹമകറ്റിയും വിശപ്പടക്കിയും
ജീവന്നമൃതേകി,
പ്രപഞ്ച ചൈതന്യമായി നീ മഴ...

മാനവും മനവും നിറഞ്ഞെത്ര
ഇളനീര്‍ക്കുളിരിനാലീയുന്‍മേഷ മഴ;
സുന്ദരി നീ,
തുള്ളിത്തുള്ളിയെത്തുന്നതെന്‍
നെഞ്ചിലെ ചൂടിലലിഞ്ഞിറങ്ങാനോ?
ചുണ്ടിലെ ശോണിമനുണയാനോ?
അതോ എന്നറിവിന്‍ നെറുകയിലൊരു
കുളിര്‍ മുത്തമിട്ടെന്നെ ഉണര്‍ത്താനോ?

അറിയാനെന്തു വഴി?
പിടിച്ചു കയറുന്നെന്‍ കൌതുകമൊരു
ചിലന്തിയെപ്പോലീമഴനൂലുകളിലൂടങ്ങുയരങ്ങളിലേക്ക്‌
ഓരോ തുള്ളിയിലുമിത്രയേറെ മധുരവും
മണവുമുന്‍മേഷവും നിറച്ചെന്നെത്തഴുകുമ്പോഴും
ആകാശത്തിനാഴങ്ങളിലൊളിച്ചിരിക്കും
നിന്‍ മുഖമൊന്നു കാണാന്‍,
കൈകളില്‍ കോരിയെടുത്താശ്ളേഷിക്കാന്‍,
നിന്‍റെയുന്‍മേഷങ്ങളില്‍ നീന്തിത്തുടിക്കാന്‍,
നിന്‍ കുളിരിലേക്കു പെയ്തലിയാന്‍....

ചളിയില്‍ നിന്നു താമരപോലെയീ
കരിമേഘങ്ങളില്‍ നിന്നോ നീ പിറക്കുന്നു!
സ്നേഹക്കടല്‍ നിന്നമ്മയെന്നോ
സന്ധ്യക്കവളെമുത്തിച്ചുവപ്പിക്കും
പ്രഭാരാജന്‍ നിന്നച്ഛനെന്നോ
എങ്കിലതിശയമൊട്ടുമില്ലവരുടെ
മകള്‍ മഴ നീയിത്രയുമമൃതവര്‍ഷിണി !



--------
"എന്തൊക്കെണ്ടായ്ട്ടെന്താ കാര്യം ശകുന്തളേ" കഥഇവിടെയുണ്ട്‌.

11 comments:

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

"...മാനവും മനവും നിറഞ്ഞെത്ര
ഇളനീര്‍ക്കുളിരിനാലീയുന്‍മേഷ മഴ;
സുന്ദരി നീ,
തുള്ളിത്തുള്ളിയെത്തുന്നതെന്‍
നെഞ്ചിലെ ചൂടിലലിഞ്ഞിറങ്ങാനോ?
ചുണ്ടിലെ ശോണിമനുണയാനോ?
അതോ എന്നറിവിന്‍ നെറുകയിലൊരു
കുളിര്‍ മുത്തമിട്ടെന്നെ ഉണര്‍ത്താനോ?...."

സുല്‍ |Sul said...

രണ്ടാം വരവിനൊരു തേങ്ങയിരിക്കട്ടെ
((((((((((((((ഠേ)))))))))))

നന്നായിരിക്കുനു വരികള്‍
-സുല്‍

Unknown said...

മഴക്കവിതകള്‍ ഒരുപാടുണ്ട്..
വരിയില്‍ നില്ക്കാന്‍ കൊള്ളാവുന്നത് തന്നെ.. :)

നരിക്കുന്നൻ said...

ഓര്‍മ്മകളില്‍ വരണ്ടുണങ്ങിയ സ്വപ്നമാണിന്നു എന്റെ മഴക്ക്. എങ്കിലും 'മഴ' വായിച്ചപ്പോള്‍ മനം കുളിര്‍ത്തു. ഇനിയൊന്നു പെയ്താ മതി. നല്ല കവിത. രണ്ടാം വരവ് ഗംഭിരമായി.

Jayasree Lakshmy Kumar said...

നനഞ്ഞു. നന്നായി നനഞ്ഞു

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ലൊരു മഴ നനഞ്ഞു.. വരികള്‍ക്കെല്ലാമൊരു പ്രത്യേക ചന്തം.

കഥ നന്നായി, വോട്ട് ചെയ്തു ട്ടൊ

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

സുല്‍:
എന്‍റെ ശിഖരവേരുകളില്‍ ആദ്യത്തെ പോസ്റ്റിനു തേങ്ങയുടച്ച്‌ കമന്‍റിയത്‌താങ്കളാണ്‌. (ഗോപാലന്‍റെ കഥക്ക്‌) ശിഖരവേരുകള്‍ വലിയ പ്രശ്നമില്ലാതെപോകുന്നുണ്ട്‌. അപ്പോള്‍ ഈ ബ്ളൊഗും അങ്ങിനെയാകുമെന്നു കരുതുന്നു. തേങ്ങക്കും കമന്‍റിനും നന്ദി.

മുരളിക:
നരിക്കുന്നന്‍:
ആദ്യമായിട്ടല്ലേ ഇങ്ങോട്ട്‌. രണ്ടുപേര്‍ക്കും സ്വാഗതം. അതു പോലെ നല്ല വാക്കുകള്‍ക്ക്‌ വളരെ നന്ദി.

ലക്ഷ്മി:ശരിക്കും തല തോര്‍ത്തിക്കോളു.

പ്രിയ:
നന്ദി..
നന്ദി..

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

എല്ലാവരും ക്ഷമിക്കണേ,
വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഇതില്‍ കിടക്കുന്ന കാര്യംഎനിക്കറിയില്ലായിരുന്നു. ഒഴിവാക്കുന്നതെങ്ങിനെഎന്നുള്ള ഗവേഷണം ഇതാ തുടങ്ങുന്നു.

അപർണ said...

നന്നായിരിക്കുന്നു വരികള്‍

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

അപറ്‍ണ്ണ:
സ്വാഗതം.
നല്ല വാക്കുകള്‍ക്ക്‌ നന്ദി.

Alita said...

good poem. My name is Baiju. I work with Yahoo! as a software engineer.

What editor are you using to write in malayalam. I tried using varamozhi editor from puzha.com and I could not get good malayalam from that.
Baiju