Wednesday, December 3, 2008

പുക (കവിത)

മൂത്രഗന്ധത്തില്‍ ശ്വാസം മുട്ടുന്ന
മൂക്കിന്‍ തുമ്പിലേക്കു
ചുരുളുകളായെത്തി പുക പറഞ്ഞു,
"ചുമ്മാ ഒന്നു വലിക്കെടാ"

ഒരു തവണയല്ലേ,
അറിവ്‌ അനുഭവത്തിലൂടെയെന്നല്ലേ,
ഒന്നു വലിച്ചേക്കാം.

തൊണ്ട കാറി ചുമച്ചു,
വയറു പൊള്ളി, പിന്നെ
പുകയുന്ന മൂക്കിലേക്കേറെ നേരം
വെള്ളമൊഴുക്കി കണ്ണുകള്‍.
ചുറ്റും പൊടി മീശക്കാരുടെ
ചിരി പ്രളയം,
അതിലോളമിട്ടിളകുന്ന
കൌതുകങ്ങള്‍

പുകയൊരു തീയിണ്റ്റെ തരി
ഉള്ളിലിട്ടാണു പോയത്‌,
പുകയിലയുടെ ആസക്തിയായി
പുകഞ്ഞു പുകഞ്ഞങ്ങിനെ
സിരകളിലേക്കു പടരാന്‍,
ഊര്‍ജം ചുരത്താന്‍,
മനസിനെ ഉണര്‍ത്താന്‍,
പുകമറകളില്‍ പുതഞ്ഞു കിടക്കാന്‍..

ഏതു പുകമറയ്ക്കാകു'മെന്നും
നെഞ്ചെരിക്കും തീയൊളിപ്പിക്കാന്‍,
കരളുവേവിന്‍ നീറ്റ്‌ അകറ്റാന്‍,
ഹൃദയത്തിലെ പുണ്ണു മാറ്റാന്‍,
ചിന്തയെ ശുഭ്രം പുതയ്ക്കാന്‍.

ഒരുനാളിലന്വേഷണം കണ്‍ തുറന്നു,
കൊച്ചു പുകയൂതി മെല്ലെ ചികഞ്ഞു
ആ വളയങ്ങള്‍ എഴുതുന്ന വരികള്‍-
"പുകയിലേറെ ചെന്നാല്‍ തീയും
തീയൊന്നു തൊട്ടാല്‍ പുകയും".

അറിവിലേക്കൊരു മിന്നല്‍ വീണു
'ആ' പുകയില്‍ നിന്ന്‌ 'ഈ' പുക
വേറല്ലെന്ന വേദാന്തം തെളിഞ്ഞു
പുക എഴുതുകയാണത്‌ ഇപ്പോഴും
താഴെ ചിതയെരിയുകയാണെങ്കിലും.

17 comments:

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

മൂത്രഗന്ധത്തില്‍ ശ്വാസം മുട്ടുന്ന
മൂക്കിന്‍ തുമ്പിലേക്കു
ചുരുളുകളായെത്തി പുക പറഞ്ഞു,
"ചുമ്മാ ഒന്നു വലിക്കെടാ" ...

കാപ്പിലാന്‍ said...

പുക എഴുതുകയാണത്‌ ഇപ്പോഴും
താഴെ ചിതയെരിയുകയാണെങ്കിലും.
ezhuthatte...puka ezhuthatte

പാമരന്‍ said...

"പുകയിലേറെ ചെന്നാല്‍ തീയും
തീയൊന്നു തൊട്ടാല്‍ പുകയും"...!

ആ പുകയും ഈ പുകയും ഒന്നു തന്നെ മനസ്സിലാക്കിയപ്പോഴേയ്ക്കു വൈകിപ്പോയോ? :)

Rejeesh Sanathanan said...

സര്‍ക്കാര് പറയുന്നതേ എനിക്കും പറയാനുള്ളു...
പുകവലി ആരോഗ്യത്തിന് ഹാനികരം:)

ഭൂമിപുത്രി said...

പുകയുടെ തത്വശാസ്ത്രം!

ശ്രീ said...

"ഏതു പുകമറയ്ക്കാകു'മെന്നും
നെഞ്ചെരിക്കും തീയൊളിപ്പിക്കാന്‍,
കരളുവേവിന്‍ നീറ്റ്‌ അകറ്റാന്‍,
ഹൃദയത്തിലെ പുണ്ണു മാറ്റാന്‍,
ചിന്തയെ ശുഭ്രം പുതയ്ക്കാന്‍"

:)

മാളൂ said...

മനസിനെ ഉണര്‍ത്താന്‍,
പുകമറകളില്‍ പുതഞ്ഞു കിടക്കാന്‍..
ഏതു പുകമറയ്ക്കാകു'മെന്നും
നെഞ്ചെരിക്കും തീയൊളിപ്പിക്കാന്‍,
കരളുവേവിന്‍ നീറ്റ്‌ അകറ്റാന്‍,
ഹൃദയത്തിലെ പുണ്ണു മാറ്റാന്‍,
ചിന്തയെ ശുഭ്രം പുതയ്ക്കാന്‍.

ചുഴന്നിറങ്ങുന്ന വരികള്‍
വളരെ ഇഷ്ടയമായി

മാളൂ said...
This comment has been removed by the author.
തണല്‍ said...

ഈ പുകയടിച്ചെന്റെ
കണ്ണു നീറുന്നുണ്ട് കേട്ടോ..
:)
കൊള്ളാം.

വേണു venu said...

എല്ലാം ഒരു പുക....

Jayasree Lakshmy Kumar said...

പുകഞ്ഞു കത്തി..
കത്തിപ്പൂകഞ്ഞ്...
നീറി നീറി വരികൾ

smitha adharsh said...

ആകെ "പുക"മയം ആണ് അല്ലെ?

പകല്‍കിനാവന്‍ | daYdreaMer said...

ഏതു പുകമറയ്ക്കാകു'മെന്നും
നെഞ്ചെരിക്കും തീയൊളിപ്പിക്കാന്‍,
കരളുവേവിന്‍ നീറ്റ്‌ അകറ്റാന്‍,
ഹൃദയത്തിലെ പുണ്ണു മാറ്റാന്‍,
ചിന്തയെ ശുഭ്രം പുതയ്ക്കാന്‍.

ഈ പുക പുരാണം കലക്കി മാഷേ .... ആശംസകള്‍....

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

കാപ്പിലാന്‍, മാറുന്ന മലയാളി, ഭൂമിപുത്രി, ശ്രീ, മാളൂ, തണല്‍, വേണു, ലക്ഷ്മി, സ്മിതാ ആദര്‍ശ്‌, പകല്‍ക്കിനാവന്‍, എല്ലാവര്‍ക്കും നന്ദി.
പാമരന്‍: വൈകുന്നതിനു മുമ്പേ അറിയിക്കുന്നതല്ലേ നല്ലത്‌, എന്നു കരുതി.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പുക...........സ്വാഹ!!!!!

ജെ പി വെട്ടിയാട്ടില്‍ said...

very interesting to read
ആശംസകള്‍ നേരുന്നു.......

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

മുഹമ്മദ്‌ സഗീര്‍:
ജെ.പി. സാര്‍:
വളരെ നന്ദി.