Friday, August 15, 2008

പുതിയ നിര്‍വ്വചനങ്ങള്‍!

ആവശ്യം
ആശതന്‍ പാലം കടന്നു
കടത്തിന്‍റെ നീണ്ട പാശം
കണ്ടന്തിച്ചു കണ്ണുതുറിച്ചതിന്‍റെ
തുമ്പിലെ കുരുക്കില്‍
കഴുത്തോടിഞ്ഞു തൂങ്ങി.

അറിവ്‌
വിമര്‍ശനത്തിന്‍റെ വാളൂരിച്ചെന്ന്
അധികാരത്തിന്‍റെ വീര്‍ത്ത കീശ
കണ്ടു ഭ്രമിച്ചഭിപ്രായ
വാ തുറന്നീച്ചയാര്‍ത്തു.

അവകാശം
ആശ്രയത്തിന്‍റെ പടര്‍ന്നു
പന്തലിച്ചൊരാകാരം കണ്ടതിന്‍റെ
ശീതളഛായയിലൊതുങ്ങാനുള്ളവകാശമായി
മുട്ടോളം പൊക്കത്തിലങ്ങിനെ മുരടിച്ചു നിന്നു.

കരുണ
അലിവിന്‍റെ ലോലതയിലിരുന്നര്‍ഥം
കണ്ടുകൊതിച്ചക്കൌണ്ടുകള്‍
തുറന്നവയുടെ കൂര്‍ത്ത പല്ലുകളില്‍ത്തന്നെ
കരുണയില്ലാതെ കുടുങ്ങി.

പ്രണയം
സ്നേഹത്തോണിയിലാറ്‍പ്പു വിളിച്ചല്‍പ്പം
തുഴഞ്ഞാ ജീവിതക്കടലിന്‍റെ
ആഴം കണ്ടു പകച്ചൊരു
പാറക്കെട്ടിലേക്കിടിച്ചു കയറി.

അഭിമാനം
ഒൌദാര്യം വെച്ചുനീട്ടിയതൊക്കെയും
വാരിവലിച്ചുതിന്നജീറ്‍ണ്ണം
പിടിച്ചു നാറിക്കിടന്നു.

സ്വാതന്ത്ര്യം
ബ്രിട്ടീഷുകാരുടെ ജയിലുകള്‍പൊളിച്ചെറിഞ്ഞു
തന്‍റെ കൈകൊണ്ടൊരു ജയില്‍
തനിക്കായിത്തീര്‍ത്തതിനുള്ളില്‍
അങ്ങോളമിങ്ങോളം
സ്വതന്ത്രമായോടി നടന്നു.

7 comments:

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

"സ്വാതന്ത്ര്യം
ബ്രിട്ടീഷുകാരുടെ ജയിലുകള്‍പൊളിച്ചെറിഞ്ഞു
തന്‍റെ കൈകൊണ്ടൊരു ജയില്‍
തനിക്കായിത്തീര്‍ത്തതിനുള്ളില്‍
അങ്ങോളമിങ്ങോളം
സ്വതന്ത്രമായോടി നടന്നു."

mydailypassiveincome said...

നല്ല നിര്‍വ്വചനങ്ങള്‍ ഹി ഹി

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല കിടു നിര്‍വ്വചനങ്ങള്‍

കവിതേം കഥേം എഴുതീട്ട് കാര്യല്ല്യ, കയ്യിലിരിപ്പ് നന്നാവണം. ഇല്ലേല്‍ അഗ്രിയായാലും പിണങ്ങും :)

smitha adharsh said...

പുതിയ നിര്‍വ്വചനങ്ങള്‍ ഇഷ്ടപ്പെട്ടു.

High Power Rocketry said...

: )

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

റെയിന്‍ ഡ്രോപ്സ്‌:
സ്വാഗതം. ഇവിടെ എപ്പോഴും പെയ്യ്തോട്ടെ. നന്ദി.

പ്രിയാ:
അയ്യോ.. എന്‍റെ കയ്യിലിരിപ്പ്‌ നല്ലതല്ലെന്നു തോന്നുന്നുണ്ടോ? (അറിയാമോ, എന്നെപ്പോലെ നല്ലവരെ കാണാന്‍ ഞാന്‍ കണ്ണാടിയില്‍ നോക്കാറുണ്ട്‌)നന്ദി.

സ്മിത:നന്ദി.

R2K: സ്വാഗതം

Jayasree Lakshmy Kumar said...

ഹ! അത്യുഗ്രൻ ആശയങ്ങൾ. അവ പറഞ്ഞ രീതി അഭിനന്ദനീയം