Monday, November 2, 2009

ഭാഷയിലല്ലാ പ്രശ്നമെന്നു മാത്രം പറയരുത്‌ (കവിത ?)

കനക ചിലങ്ക കിലുക്കിയും
തങ്കത്തരിവളയിളക്കിയും
വരമന്ദഹാസം പൊഴിച്ചും
അഞ്ചിക്കുഴഞ്ഞഴിഞ്ഞാടുമ്പോഴാണു
ബെല്ലടിച്ചതും കവിത ടീച്ചര്
‍ഇറങ്ങിപ്പോയതും.

സന്തോഷം തിങ്ങി നിറഞ്ഞ
നെഞ്ചിലേക്കൊരു വിങ്ങലായി
കണക്കു മാഷു കേറി വന്നു.
കറുത്ത ബോര്‍ഡില്‍ അക്കങ്ങളും
ചിഹ്നങ്ങളും തുള്ളിക്കളിച്ചു.
എത്ര ശ്രമിച്ചിട്ടും ജ്യാമിതിയും
ത്രികോണമിതിയും കാല്‍ക്കുലസുമൊന്നും
ബോര്‍ഡില്‍ നിന്നു തലയിലേക്കു കേറുന്നില്ല.
ബോര്‍ഡോ, കണക്കോ, അതോമാഷോ പ്രശ്നം?

കവിത ടീച്ചറോട്‌ ഒന്നുംചോദിക്കേണ്ടി വന്നില്ല.
തെളിഞ്ഞ വെള്ളത്തില്‍ നീന്തുന്ന
അരയന്നങ്ങള്‍ പോലെ വാക്കുകള്‍.
അതെ, കണക്കു സാറിന്‍റെ ഭാഷ തന്നെ പ്രശ്നം?

"അപ്പോള്‍ നിന്‍റെ കൂട്ടുകാര്‍ക്കു മനസിലാകുന്നതോ?"

ഓ, അതു വെറുതെ കീച്ചുന്നതാവും
മേല്‍ക്കൂരക്കടിയിലെ പല്ലിയെപ്പോലെ
മനുഷ്യന്‍ ഉരുണ്ട ഭൂമീടെ
കീഴ്‌ ഭാഗത്തു കിടക്കും നടക്കുമെന്നൊക്കെ
സയന്‍സ്‌ ടീച്ചര്‍ പറഞ്ഞതു പോലും
മനസിലായെന്നു പറഞ്ഞോരല്ലേ ഇവര്‍!
ഇതും ഇതിലപ്പുറവുമറിയാമെന്നു
മേനി കാട്ടുന്ന വങ്കന്‍മാര്‍.

അപ്പോള്‍ ഭാഷയിലല്ലാ പ്രശ്നമെന്നു മാത്രം പറയരുത്‌.

16 comments:

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ഭാഷയിലല്ലാ പ്രശ്നമെന്നു മാത്രം പറയരുത്‌...

പാമരന്‍ said...

dhwanippikkunnundu :)

നന്ദ said...

എവിടാണോ പ്രശ്‌നം!?
:)
സമകാലികന്‍ തന്നെ.

Unknown said...

ഭാഷ തന്നെയാണ്‌ പ്രശ്നം. കണക്കിണ്റ്റെ ഭാഷ, സയന്‍സിണ്റ്റെ ഭാഷ, മലയാളത്തിണ്റ്റെ ഭാഷ, ഇംഗ്ളീഷിണ്റ്റെ ഭാഷ.

താരകൻ said...

കവിത തിരിയുന്നവർക്കെന്തേ കണക്കുകൂട്ടലുകളെപ്പെഴും പിഴക്കുന്നു..കണക്കറിയുന്നവർക്കെന്തേ കവിത യൊന്നും മനസ്സിലാവുന്നില്ല..

ഗുപ്തന്‍ said...

മനുഷ്യന്‍ ഉരുണ്ട ഭൂമീടെ
കീഴ്‌ ഭാഗത്തു കിടക്കും നടക്കുമെന്നൊക്കെ
സയന്‍സ്‌ ടീച്ചര്‍ പറഞ്ഞതു പോലും
മനസിലായെന്നു പറഞ്ഞോരല്ലേ ഇവര്‍!

ഹഹ... അദൊക്കെയാണ് വിഷയം

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

പാമരന്‍:
തന്നെ..

നന്ദ:
ആമേന്‍..

ലയന:
സത്യം... നന്ദി.

താരകന്‍:
`കാട്ടു കോഴിക്കെന്തു ചങ്കരാന്തീ' ന്ന് ഉത്തരം പറഞ്ഞാല്‍ ശരിയാവുമോ?
കവിതയുടെ (എണ്ണം) കണക്കറിയാത്ത കവികളും.. നന്ദി.

ഗുപ്തന്‍:

സാമാന്യ ബുദ്ധി സാമാന്യമാണോഎന്നു ചോദിച്ചാല്‍ അതും പ്റശ്നം തന്നെ.

ഭൂതത്താന്‍ said...

നെഞ്ചിലേക്കൊരു വിങ്ങലായി
കണക്കു മാഷു കേറി വന്നു.


ഇതന്നെയാണല്ലോ എല്ലാ പഹയന്‍ മാരുടെം പ്രശ്നം .... എനിക്കും അതന്നെ പ്രശ്നം .....

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ഭൂതത്താന്‍ :
കണക്കു വേണ്ടെന്നു വെച്ചാലും പ്രശ്നം തന്നെ. നന്ദി.

ഗീത said...

പ്രശ്നമെവിടെയാണെന്നു മനസ്സിലായി.

കവിതടീച്ചര്‍ മലയാളകവിതയാണ് പഠിപ്പിക്കുന്നത് അല്ലേ?

“തെളിഞ്ഞ വെള്ളത്തില്‍ നീന്തുന്ന
അരയന്നങ്ങള്‍ പോലെ വാക്കുകള്‍“ - കവിതടീച്ചറുടേത് ഇങ്ങനെയാണെങ്കില്‍,
“തെളിഞ്ഞ വെള്ളത്തില്‍ നീന്തുന്ന
മീനുകള്‍ പോലെ” ആക്കുവാന്‍ പറയൂ കണക്ക് മാഷുടെ വാക്കുകള്‍.

കവിത വളരെ ഇഷ്ടപ്പെട്ടു കേട്ടോ.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ഗീത: നന്ദി

സജീവ് കടവനാട് said...

കലക്കി ജിതാ....കലക്കി.

വൈകിയെത്തിയതില്‍ ക്ഷമ.

Nachiketh said...

നിങ്ങൾ പറയുന്നതല്ല എനിക്ക് കേൾക്കേണ്ട ഭാഷയെന്നു പറയുമ്പോൾ കണക്ക് സാറന്മാർ കോപിക്കാതിരിക്കുന്നതങ്ങനെ, അവർക്കറിയുന്നത് കൂട്ടലിലും കിഴിക്കലിലും ഗുണിതത്തിലും ഹരണത്തിലുമുള്ളതു മാത്രമാണല്ലോ...

കൊടുകൈ

സജീവ് കടവനാട് said...

കണക്കുസാറിന് എന്നെ മാത്രം പഠിപ്പിച്ചാല്‍ പോര എന്നതും പ്രശ്നമാണ്.

മനുഷ്യന്‍ ഉരുണ്ട ഭൂമീടെ
കീഴ്‌ ഭാഗത്തു കിടക്കും നടക്കുമെന്നൊക്കെ
സയന്‍സ്‌ ടീച്ചര്‍ പറഞ്ഞതു പോലും
മനസിലായെന്നു പറഞ്ഞോരല്ലേ ഇവര്‍!

അവര്‍ക്കു വേണ്ടിയെങ്കിലും...

കാപ്പിലാന്‍ said...

അപ്പ അദാണ്‌ പ്രശനം . മനസിലായി .

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

നചികേത്‌:
കണക്കു പഠിക്കാനുദ്ദേശിക്കുന്നവര്‍ മാത്രം കണക്കു ക്ളാസില്‍ കേറിയാല്‍ മതി. അല്ലാതെ കണക്കു മാഷെക്കൊണ്ട്‌ മറ്റെന്തെങ്കിലും പഠിപ്പിക്കണമെന്നു പറഞ്ഞാല്‍പ്രശ്നം പ്രശ്നം തന്നെയാവും... നന്ദി.

കിനാവ്‌:
അതെ, പഠിക്കുന്നോരു പഠിച്ചോട്ടെ.
വളരെ നന്ദി

കാപ്പിലാന്‍:
അദ്‌ ന്നെ പ്രശ്നം.
നന്ദി