Wednesday, November 11, 2009

ഇരുള്‍പ്രഭ (കവിത)

ഒരു നെന്‍മണിയില്‍ കണ്ണെത്താ വയലുകളും
ഒരു മൌനമേഘത്തില്‍ തോരാക്കണ്ണീറ്‍മഴയും
ഒരു ചിരാതിന്‍ പുഞ്ചിരിയില്‍
ഒരു കോടി നക്ഷത്രപ്രഭയും
കാണുന്നൊരു കണ്ണിനു
കാണാമൊരു സുന്ദരിയെ
കരിമ്പാറച്ചീളിലു'മെങ്കിലും
കാണിക്കരുതവളെ
മറനീക്കി തിരയുന്നോറ്‍ക്ക്‌
അറിയാ'തതെങ്ങാനുമെടുത്തെറിഞ്ഞാല്‍
ഉടയുമാ കണ്ണുകളില്‍ ഒളിക്കും
ഇരുളിന്നാഴക്കടലുകളെന്നേക്കുമായ്‌.

6 comments:

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

"ഒരു നെന്‍മണിയില്‍ കണ്ണെത്താ വയലുകളും
ഒരു മൌനമേഘത്തില്‍ തോരാക്കണ്ണീറ്‍മഴയും
ഒരു ചിരാതിന്‍ പുഞ്ചിരിയില്‍
ഒരു കോടി നക്ഷത്രപ്രഭയും ....."

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

.

സന്തോഷ്‌ പല്ലശ്ശന said...

പലവരികളും മനോഹരമാണ്‌...

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ചില വരികള്‍ മനോഹരമല്ല എന്നു ഇങ്ങിനേയും പറയാം അല്ലേ സന്തോഷ്‌ :):)
വളരെ നന്ദി.

Umesh Pilicode said...

നന്നായി

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ഉമേഷ്‌:
നന്ദി