Monday, September 7, 2009

കോടതി വിധി


ഇന്നു കോടതി വിധിയാണ്‌,
നാടിനെ നടുക്കിയ
കൊലപാതകകേസിന്‍റെ വിധി.

പതിനായിരം പേജുള്ള കുറ്റപത്രം,
നൂറ്റിപ്പതിനാറു സാക്ഷികള്‍,
പതിറ്റാണ്ടു നീണ്ട വിചാരണ,
ഒടുക്കം ഇതാ കോടതി
ശിക്ഷകള്‍ വിധിച്ചു തുടങ്ങി.

ഇരുപതു മുതല്‍ അമ്പതു വരെയുള്ള
പ്രതികളെ വെറുതെ വിട്ടു,
തെളിവില്ലാത്തതിനാല്‍.
പത്തൊന്‍പതാം പ്രതിയേയും വിട്ടു,
വെളിവില്ലാഞ്ഞതിനാല്‍.

പത്തു തൊട്ട്‌ പതിനെട്ടു വരെയുള്ള
പ്രതികള്‍ക്കു ദീറ്‍ഘ കാല തടവും പിഴയും,
തെളിവു നശിപ്പിച്ചതിനു,
അതിനു കൂട്ടു നിന്നതിനു.

പ്രതിയെ കുറ്റസ്ഥലത്തെത്തിച്ച
കാര്‍ ഡ്രൈവര്‍ക്കും,
അവനു പ്രഭാത ഭക്ഷണം കൊടുത്ത
തട്ടു കടക്കാരനും
കഠിനതടവ്‌.
കാറുടമക്കു പിഴ.

ഹൈവേ നിറ്‍മ്മിച്ചു
മുഖ്യ പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ച
കോണ്‍ട്രാക്ക്ടറ്‍ക്കു
രണ്ടു കൊല്ലം കഠിന തടവും
രണ്ടേകാല്‍ രൂപ പിഴയും.

കൊലക്കത്തിയുടെ പിടി
ഇളകിയതായി കണ്ടതിനാലും,
കൊന്നതാണോ സ്വയം കുത്തി ചത്തതാണോ
എന്നു കൃത്യമായി തെളിയിക്കാന്‍
കഴിയാഞ്ഞതിനാലും,
സംശയത്തിന്‍റെ ആനുകൂല്യം നല്‍കി
ഒന്നാം പ്രതിയെ വെറുതെ വിടാന്‍
ഇടയാക്കിയതിനു
അന്വേഷണ ഉദ്യോഗസ്ഥനെ

കോടതി ശകാരിക്കുകയും ചെയ്തു.

26 comments:

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ഇന്നു കോടതി വിധിയാണ്‌,
നാടിനെ നടുക്കിയ
കൊലപാതകകേസിന്‍റെ വിധി....

Anil cheleri kumaran said...

നന്നായിട്ടുണ്ട്.

വികടശിരോമണി said...

പഴയൊരു ബംഗളി നാടകവും,അതിനെ അധികരിച്ച് ആനന്ദ് എഴുതിയ ഗോവർദ്ധന്റെ യാത്രകളും ഓർത്തു.
ആശംസകൾ.

വാഴക്കോടന്‍ ‍// vazhakodan said...

ഇതൊക്കെത്തന്നെ ഇന്നത്തെ കാലത്തെ വിധി! ഇതു നര്‍മ്മമല്ല, സത്യമാണ്!

പൊട്ട സ്ലേറ്റ്‌ said...

വളരെ നന്നായി. നല്ല എഴുത്തു.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

കുമാരന്‍:
നന്ദി

വികടശിരോമണി:
ഗോവര്‍ദ്ധന്‍റെ യാത്രകള്‍!!
നന്ദി

വാഴക്കോടന്‍:
സത്യം.... നന്ദി

പൊട്ട സ്ളേറ്റ്‌:
വളരെ നന്ദി.

Deepa Bijo Alexander said...

വിധി തന്നെ...! നർമ്മത്തിൽ പൊതിഞ്ഞ്‌ പരിഹാസ്യമായ സത്യങ്ങൾ..! നന്നായി.

Calvin H said...

വിധി(fate) എന്നു വിളിക്കാം

പാവപ്പെട്ടവൻ said...

കോടതി വിധിയുടെ ഈ തായങ്ങള്‍ നമുക്ക് ഇപ്പോള്‍ തറമായേക്കുന്നു

ഗന്ധർവൻ said...

:0)

Rare Rose said...

സത്യം..ഇത്തരം വിധികളൊട്ടും അത്ഭുതമില്ലാതെ സ്വീകരിക്കേണ്ടി വരുന്ന നിസംഗതയിലെത്തി നില്‍ക്കുന്നു കാര്യങ്ങള്‍..

Areekkodan | അരീക്കോടന്‍ said...

കോടതി വിധിയാണ്‌...കോടതി വിധി

shaijukottathala said...

അതാണ് വിധി
അതിനെ ആര്‍ക്കും തോല്‍പ്പിക്കാന്‍ പറ്റൂല്ല

Nachiketh said...

ഭാരതേന്ദുവിന്റെ നാടകം അവതരിപ്പിച്ച കാലമോര്‍ത്തു..

കല്ലുവിന്റെ ആട് ചുമരിടിഞ്ഞു വീണ് ചത്തതിനു വധശിക്ഷക്കു വിധയ്കപ്പെട്ട ഗോവര്‍ദ്ധനെയും കൂടെ നിയമങ്ങള്‍ക്കും , നിയമങ്ങള്‍ നടപ്പിലാക്കുന്നതിലെയും അനീതിയെ വിളിച്ചു പറഞ്ഞതിനു, അനീതിയെ മഹത്വ വല്‍ക്കരിക്കുന്നു വെന്നു പറഞ്ഞു മലയാളം മുഴുവന്‍ കളിയാക്കിയ ആനന്ദിനെയും

Steephen George said...

vayichu

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ദീപാ:
കാല്‍വിന്‍:
പാവപ്പെട്ടവന്‍:
ഗന്ധര്‍വന്‍:
റോസ്‌:
അരീക്കോടന്‍:
ഷൈജു:
സ്റ്റീഫന്‍:
എല്ലാവര്‍ക്കും നന്ദി.
വായനക്കുംവിലയേറിയ അഭിപ്രായങ്ങള്‍ക്കും.

നചികേത്‌:
ഗോവര്‍ദ്ധണ്റ്റെ യാത്രകള്‍ എവിടെ. ഇതെവിടെ.
ആ ഒാര്‍മ്മവരല്‍ തന്നെവലിയൊരു അംഗീകാരാമാണ്‌. വളരെ നന്ദി.

Vinodkumar Thallasseri said...

ജിതെന്ദ്ര, വളരെ പ്രസക്തമായ ഒരു വിഷയം. നന്നായി.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

വിനോദ്‌:
നന്ദി

Jayesh/ജയേഷ് said...

nannaayi

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ഹായ്‌, ജയേഷ്‌.
നന്ദി.

ഗീത said...

പോരാ. ഇനിയുമുണ്ട് കുറ്റവാളികള്‍.
കാറ് നിര്‍മ്മിച്ചവര്‍, കോണ്ട്രാക്ടര്‍ക്ക് റോഡ് പണിയാന്‍ ബില്ല് സാന്‍ക്ഷന്‍ ചെയ്ത ഉദ്യോഗസ്ഥര്‍, ആ കത്തി, കത്തി ഉണ്ടാക്കിയ ആള്‍, ഒന്നാം പ്രതിയുടെ അച്ഛനമ്മമാര്‍...ഇങ്ങനെ കഠിനശിക്ഷ വിധിക്കേണ്ട എത്രയെത്ര പേരുണ്ട്.

naakila said...

ഇതാണ്
നമ്മുടെ കാലത്തിന്റെ വിധി
നിയമത്തിന്റെ പോലും വായടയുന്ന സമകാലിക ദുരന്തം

ഇനിയും എഴുതൂ
ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

ലൊകം മുഴുവൻ നീതിയും ,വിധിയും കൈയ്യൂക്കും ,കായും ഉള്ളപോലെയല്ലെ ...നടക്കൂ‍...

ദിനേശന്‍ വരിക്കോളി said...

congrants Dear ...

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ഗീത, അനീഷ്‌, ബിലാത്തിപ്പട്ടണം, ദിനേശന്‍

എല്ലാവര്‍ക്കും നന്ദി കേട്ടോ

പി. ഉണ്ണിക്കൃഷ്ണന്‍ said...

സത്യം നമുക്കൊരു തമാശയായ് ആസ്വദിക്കാം .. നന്നായിട്ടുണ്ട്..