Thursday, April 23, 2009

പൂവീട്‌

`ചെറുതെങ്കിലും ബലവത്തായ ഒരു വീട്‌'
ആ സ്വപ്നം ഇതാ സ്വപ്നമല്ലാതായി
മുന്നില്‍ നില്‍ക്കുന്നു.

അവന്‍ അവളോടൊപ്പം പാര്‍പ്പു തുടങ്ങി,
അവര്‍ക്കു വേണ്ടി അവരാല്‍ കെട്ടപ്പെട്ട
അവരുടെ ആ വീട്ടില്‍.

അര്‍ദ്ധ നഗ്നമായ വീട്ടില്‍
പൂറ്‍ണ്ണ നഗ്നരായി അവര്‍!
ചെങ്കല്ലുകള്‍ മോണ കാട്ടി
ചിരിക്കാതിരിക്കുന്നതെങ്ങിനെ?

നാണിച്ചു കൊണ്ടവനവളോടു പറഞ്ഞു-
"ഈ കല്ലുകളൊക്കെ പൂക്കളായിരുന്നെങ്കില്‍... "
ആഗ്രഹങ്ങള്‍ പൂവണിയുന്ന
കാലമായിരുന്നല്ലോ അത്‌.
ഉടന്‍ ആ കല്ലുകളൊക്കെ പൂക്കളായി.
അവര്‍ ഒരു പൂക്കുമ്പാരത്തിനടിയിലായി.
അവരുടെ തലയിലുമുണ്ടായിരുന്നു ഒരുപാടു പൂക്കള്‍,
മേല്‍ക്കൂര മുത്തമിട്ടതിന്‍റെ ചോരപ്പൂക്കള്‍.

മറ്റൊരു കവിത ഇവിടെ വായിക്കുക.

7 comments:

പാവപ്പെട്ടവൻ said...

മേല്‍ക്കൂര മുത്തമിട്ടതിന്‍റെ ചോരപ്പൂക്കള്‍///
.)))))

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആ ചോരപ്പൂക്കള്‍ വേണ്ടായിരുന്നു

ഇത് ഒത്തിരി ഇഷ്ടായി

Rare Rose said...

പൂവീടിഷ്ടമായി..എങ്കിലുമിത്ര വേഗം ചോരപ്പൂക്കളായി അവരിലേക്ക് പെയ്യേണ്ടായിരുന്നു..:(

Jayasree Lakshmy Kumar said...

ബലവത്തായ വീടല്ലായിരുന്നോ? എന്നിട്ടും എന്തേ?!

പാമരന്‍ said...

മേല്‍ക്കൂര മുത്തമിട്ടതിന്‍റെ ചോരപ്പൂക്കള്‍ :(

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

പാവപ്പെട്ടവന്‍: നന്ദി

പ്രിയാ:സന്തോഷം.

റോസ്‌: പല സത്യങ്ങളും വേദനിപ്പിക്കുന്നതല്ലേ?

ലക്ഷ്മീീ:കല്ലു കല്ലുപോലിരിക്കുമ്പോഴേ വീടിനു ബലമുണ്ടാവൂ. പൂപോലായാലോ?

പാമരന്‍:നന്ദി.

naakila said...

ചോരപ്പൂക്കള്‍...
നന്നായി