Saturday, May 15, 2010

അക്ഷയ തൃതീയ (കവിത)


"അക്ഷയ തൃതീയയാണിന്ന്
ഐശ്വര്യമായിത്തിരി പൊന്നു വാങ്ങണം
ഇന്നു പൊന്നു കിട്ടിയാല്‍ ഉണ്ടല്ലോ,
വറ്‍ഷം മുഴുവന്‍ പൊന്നൊഴുക്കായിരിക്കും. "

അടുത്ത വീട്ടിലെ പെണ്‍ശബ്ദം
ജനലഴിയെത്തിയപ്പോഴേ
എട്ടു പെഗിണ്റ്റെ ഹാങ്ങ്‌ ഓവറ്‍
കണ്ണും കാതും തുറന്നു.

പതിവില്ലെങ്കിലും
പല്ലു തേച്ചു, കുളിച്ചു,
സ്വര്‍ണ്ണ പ്രതിമയില്‍ തീറ്‍ത്ത
കണ്ണനെ തൊഴുതു.

പ്രാതലിനു ഇനിയും സമയമുണ്ട്‌,
സ്വര്‍ണ്ണക്കടകളിലിന്നു വലിയ തിരക്കാവും

ഇന്നു സ്വര്‍ണ്ണം കിട്ടിയില്ലെങ്കില്‍
ഒാര്‍ക്കാന്‍ വയ്യ, ഒരു നീണ്ട വര്‍ഷം
അതും സ്വര്‍ണ്ണത്തിനു ദിവസവും
വില റോക്കറ്റു പോലെ കയറുമ്പോള്‍.

ബൈക്കു പറന്നു, റോക്കറ്റു പോലെ
പട്ടണങ്ങളില്‍ എങ്ങും തിരക്കാ,
ജ്വല്ലറി റോഡില്‍ പറയേണ്ടാ.
സ്വര്‍ണ്ണ കഴുത്തുകളും, കാതുകളും,
കൈകളും കാല്‍ക്കുഴകളും.

ഇതെന്തൊരു തിരക്ക്‌ ബൈക്ക്‌
ഒാടിക്കാന്‍ സ്ഥലം വേണ്ടേ,
ഇന്നു സ്വര്‍ണ്ണം കിട്ടിയില്ലെങ്കില്‍..

ജ്വല്ലറികളില്‍ കാലുകുത്താന്‍ ഇടമില്ല,
ഓ! വരിയില്‍ അവസാനത്തെ
ജ്വല്ലറിക്കു മുമ്പില്‍ വലിയ തിരക്കില്ല,
ബൈക്ക്‌ വശത്തേക്കു ഒതുക്കി.

ഒഴുകി നീങ്ങുന്ന സ്വര്‍ണ്ണകഴുത്തില്‍
കൈ വെച്ചപ്പോള്‍ കുടുങ്ങി,
ഒന്നല്ല രണ്ടെണ്ണം, റോക്കറ്റു പോലെ
ബൈക്കു പായുമ്പോള്‍ ആശ്വാസമായി,
ദൈവമേ, ഈ വര്‍ഷവും

ഐശ്വര്യമായി തന്നെ തുടങ്ങിയല്ലോ.

5 comments:

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

"അക്ഷയ തൃതീയയാണിന്ന്
ഐശ്വര്യമായിത്തിരി പൊന്നു വാങ്ങണം
ഇന്നു പൊന്നു കിട്ടിയാല്‍ ഉണ്ടല്ലോ,
വറ്‍ഷം മുഴുവന്‍ പൊന്നൊഴുക്കായിരിക്കും.... "

മയൂര said...

ഐശ്വര്യമായി കൈനീട്ടം തന്നെ ഇരട്ടിച്ചില്ലേ, ഇനിയെന്തു വേണം :)

ബിനോയ്//HariNav said...

ha ha ha :)

Mr. X said...

Nice one.

G.MANU said...

ഐശ്വര്യം ഒരു വര്ഷം നീണ്ടുനില്‍ക്കും.. അടുത്ത വര്ഷം അത് പുതുക്കാന്‍ ബ്ലേഡില്‍ നിന്ന് ഇപ്പോഴേ കാശ് എടുത്തുവക്കാം