Wednesday, February 25, 2009

മാമ്പഴക്കൊതി !

തോട്ടുകണ്ടം താണ്ടിയ
ചളിയില്‍ പുതഞ്ഞ കാലുകള്‍
പൊളിഞ്ഞ വേലീലൂടനന്തന്‍റെ പറമ്പില്‍
കീശയിലെ കല്ലൂകള്‍
മിസ്സൈലുകളായി മുഴയന്‍ മാവിലേക്ക്‌

ചുണവീണു പൊള്ളിയതറിയാതെ
ചുണ്ടുകള്‍ നുണയുന്ന തേന്‍ ക്കഴമ്പ്‌
കൈത്തണ്ടയിലൂടൊലിച്ച തുള്ളി പോലും
നക്കിയ നാവിന്‍റെ കൊതി
മാധുര്യത്തിലാറാടുന്ന രസം!

കോട്ടപള്ളി സ്ക്കൂളിലെ
മണിയടി ശബ്ദം കാതില്‍
തങ്കമണി ടീച്ചറുടെ
മയിലാഞ്ചിക്കമ്പ്‌ മനസില്‍
അണ്ടിക്കു ക്ഷണത്തില്‍ വളര്‍ന്ന
സ്വര്‍ണ്ണത്താടിയിലൊരു കടി
അവസാനമായിട്ടൊരു നക്ക്‌
മനസില്ലാമനസ്സാലെ ഒരേറ്‌
കുപ്പായത്തില്‍ കുഞ്ഞി കൈകള്‍തുടച്ചോണ്ടൊരോട്ടം.

വഴിക്കണക്കിന്‍റെ ആഴങ്ങളില്‍ മുങ്ങാതെ,
കൈവെള്ളയിലെ മയിലാഞ്ചിപ്പാടില്‍ നീറ്റാതെ,
എറിഞ്ഞു കളഞ്ഞ അണ്ടിക്കു
പിറകേ പായുന്ന മാനസം.

പല്ലുകള്‍ക്കിടയിലെ നാരിളക്കാന്‍
ഇന്നും നാവിന്‍റെ വൃഥാശ്രമം:
അതിനുമൊരു രസം!!

14 comments:

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

പല്ലുകള്‍ക്കിടയിലെ നാരിളക്കാന്‍
ഇന്നും നാവിന്‍റെ വൃഥാശ്രമം:
അതിനുമൊരു രസം!

പകല്‍കിനാവന്‍ | daYdreaMer said...

ഹായ്.. എന്ത് രസം...!

Anonymous said...

ബാല്ലൃങ്ങളിലേക്ക് ഒരു മടങ്ങിപ്പോക്ക്
വളരെ നല്ല വരികള്‍

പാവപ്പെട്ടവൻ said...

ബാല്ലൃങ്ങളിലേക്ക് ഒരു മടങ്ങിപ്പോക്ക്
വളരെ നല്ല വരികള്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഈ രസങ്ങള്‍ എന്നും സുഖമുള്ളതായിരിക്കട്ടെ

Vinodkumar Thallasseri said...

ഉള്ളിലുണ്ടൊരു കുട്ടി മാവിലെറിയുന്നു. എറിയാന്‍ കൊതിയോടെ കല്ലെടുത്താലും മാവെവിടെ?

ഉസ്മാന്‍ പള്ളിക്കരയില്‍ said...

കൌമാരകാലത്തേക്ക്‌ കൊണ്ടുപോയി....
സ്ട്രോ ഉപയോഗിക്കാതെ മാങ്ങാജൂസ് വലിച്ചുകുടിച്ച സുഖം.
നന്ദി.

പാമരന്‍ said...

"പല്ലുകള്‍ക്കിടയിലെ നാരിളക്കാന്‍
ഇന്നും നാവിന്‍റെ വൃഥാശ്രമം:
അതിനുമൊരു രസം!"

ഹോ, എന്‍റെ പല്ലിലും നാരുടക്കിയിരിക്കുന്നു!

the man to walk with said...

nalla rasam ..

കാപ്പിലാന്‍ said...

Jithu,

Valare nannaayirikkunnu . Sharikkum aa oru feeling kitti :)

Thanks

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

പകല്‍ക്കിനാവന്‍:
അനോണ്യേട്ടന്‍:
പാവപ്പെട്ടവന്‍:
പ്രിയാ ഉണ്ണികൃഷ്ണന്‍:
നന്ദി.

വിനോദ്‌:
മാവുണ്ടെങ്കിലും എറിയാന്‍ ആര്‍ക്കാ സമയം. കാരാറുകാര്‍ക്ക്‌ വിറ്റ്‌ കടയില്‍ നിന്നും 'കിലോ' ആയിവാങ്ങി കഷ്ണിച്ച്‌ കഴിക്കുന്ന ശീലമല്ലേ ഇന്ന്‌.

പള്ളിക്കരയില്‍:
പാമരന്‍:
ദി മാന്‍ ടു വാക്ക്‌ വിത്‌:
കാപ്പിലാന്‍:
നന്ദി.

smitha adharsh said...

വായിച്ചു കഴിഞ്ഞപ്പോള്‍,എന്റെ പല്ലിനിടയിലും ഒരു നാരുടക്കി.
ജീവന്‍ തുടിക്കുന്ന വരികള്‍..മാമ്പഴം ശരിക്കും കഴിച്ച പോലെ..
nannaayirikkunnu.

Madhavikutty said...

നല്ല രസം

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

സ്മിതാ ആദര്‍ശ്‌:
നന്ദി.

മാധവിക്കുട്ടി:
സ്വാഗതം. രസിച്ചെന്നറിഞ്ഞതില്‍ വളരെ സന്തോഷം.