യുവ മിഥുനങ്ങള്‍ക്കൊരു മോഹം,
വര്‍ണ്ണ ചിറകുകള് ഉണ്ടായിരുന്നെങ്കില്‍ ...
ദൈവത്തിന് ഔദാര്യത്തിനു കാത്തു നില്ക്കാതവര്
പണിഞ്ഞെടുത്തു സ്വര്‍ണ്ണത്തിന് ചിറകുകള്...
പിന്നെ പറന്നു പറന്നു പറന്നേറെ
തളര്‍ന്നപ്പോള്‍ പൂതിയായൊന്നിരിക്കാന്‍...
കളിക്കാന്‍, കുളിക്കാന്‍, കളി പറയാന്‍,
ഇത്തിരി നേരമീ മണ്ണിലും മലയിലുമലയാന്‍...
ചിറകുകള് നില്ക്കുന്നില്ല, മദിച്ചിളകുകയാണ്,
പറക്കല്‍ ലഹരി തലക്കു പിടിച്ചപോലെ..
വിശപ്പുണ്ട്, ദാഹമുണ്ട്, ക്ഷീണവുമേറെയുണ്ട്
എന്നാലും നില്ക്ക വയ്യ, ചിറകുകളുടെ തടവിലായില്ലെ...
പൊന്നാമ്പല്‍ കുളമൊന്നുണ്ടു താഴെ
എന്നാലും കുളിക്കാനാവില്ലെന്ന വിഷമം...
പൊന്‍പൂവന്‍ പഴത്തോട്ടമുണ്ടു താഴെ
കഴിക്കാനാവില്ലൊന്നു പോലുമെന്ന വിഷമം...
പറക്കേണ്ടിടത്തേക്കില്ല പറക്കുന്നു ചിറകുകള്
പറക്കലിനെ മാത്രം പ്രണയിച്ചൊരു പ്രേമിയെപ്പോലെ...
ദിശ മാറുന്നോ പ്രണയിനിയുടെ ചിറകിനു
അതോ ക്ഷീണമോ നിറ ഗര്‍ഭത്തിണ്റ്റെ...
മൊബേല്‍ ഫോണെടുത്തു ഞെക്കി
ഡോക്ടറോടോതി രോഗത്തിന് കടുപ്പ്...
"മുറിച്ചു മാറ്റാന്‍ പോലുമാവില്ലാ ചിറകുകള്,
ആവണം ഊണും ഉറക്കവും പേറുമീ പറക്കലില്‍ തന്നെ"
പറഞ്ഞുപോയറിയാതെ, "പെറ്റു വീഴുന്നൊരാ കുഞ്ഞു
പിടഞ്ഞു ചാവില്ലേ ഭൂമിയില്‍ വീഴ്ച്ചയാല്‍?"
"ഇല്ലില്ലതിനുമുണ്ടാകും കുഞ്ഞി ചിറകുകള്,
പറന്നോളുമതു ഭൂമി കാണാതെന്നും... "
Wednesday, May 26, 2010
Subscribe to:
Post Comments (Atom)
6 comments:
"യുവ മിഥുനങ്ങള്‍ക്കൊരു മോഹം,
വര്‍ണ്ണ ചിറകുകള് ഉണ്ടായിരുന്നെങ്കില്‍ ...
ദൈവത്തിന് ഔദാര്യത്തിനു കാത്തു നില്ക്കാതവര്
പണിഞ്ഞെടുത്തു സ്വര്‍ണ്ണത്തിന് ചിറകുകള്..."
"ഇല്ലില്ലതിനുമുണ്ടാകും കുഞ്ഞി ചിറകുകള്,
പറന്നോളുമതു ഭൂമി കാണാതെന്നും... "
ഈവരികൾ കൂടെ കൊണ്ടു പോകുന്നു :)
മയൂര,
കൊണ്ടുപൊയ്ക്കോളു,
പക്ഷേ അതുകൊടുക്കരുത് ഒരു കുട്ടിക്കും.
പ് സുരേന്ദ്രന്റെ ഒരു നോവലുണ്ട് മായാപുരാണം എന്നോ മറ്റോ ആണ് പേര് ജിത്തു വായിക്കേണ്ട ഒരു നോവലാണ്. പിന്നെ കവിത നന്നായി...ചെറുകഥയുടെ പ്ളോട്ടെടുത്ത് കവിതയിലാക്കിയല്ലെ.... കൊള്ളാം...
A different one..
Nice Mashe
സന്തോഷ്
ഞാന്‍ വായിച്ചിട്ടില്ലല്ലോ. സംഘടിപ്പിച്ചു വായിക്കാന്‍ ശ്രമിക്കം. (ആ ശീലം വളരെ കുറവാണെങ്കിലും)പ്ളോട്ട്.. അത് ഏതാണ്ടെപ്പോഴും അങ്ങിനെ തന്നെയാ. നന്ദി സന്തോഷ്.
മനു,
വളരെ നന്ദി
Post a Comment