ഇഷ്ടങ്ങളെ
ഇഷ്ടപ്പെടാന്‍ പോലു-
മിഷ്ടമില്ലെന്നാലുമുണ്ടൊരിഷ്ടം
ഇഷ്ടങ്ങളില്ലാത്ത
ശിഷ്ടകാലത്തേയും തെല്ലു-
മിഷ്ടമില്ലാതേറെ
കഷ്ടമായ് തന്നങ്ങു
നഷ്ടമാക്കീടാനുള്ളൊരിഷ്ടം.
മോഹങ്ങളെ
മോഹിക്കുവാന്‍ പോലും
മോഹമില്ലെന്നാലുമുണ്ടുമോഹം
മോഹങ്ങളൊന്നുമില്ലെന്നവ്യാ-
മോഹത്തെയും തരി
സ്നേഹമില്ലാതെ
ദഹിപ്പിക്കുവാനുള്ളെന്റെ മോഹം.
Sunday, February 22, 2009
Subscribe to:
Post Comments (Atom)
6 comments:
ഇഷ്ടങ്ങളെ
ഇഷ്ടപ്പെടാന്‍ പോലു-
മിഷ്ടമില്ലെന്നാലുമുണ്ടൊരിഷ്ടം ...
ഇഷ്ടമില്ലായ്മയിലുമുണ്ടൊരിഷ്ടം. വ്യാമോഹത്തിലും ഉണ്ടല്ലോ മോഹം.
ഇഷ്ടമായി..
മോഹിപ്പിക്കുന്നൊരിഷ്ടം... വളരെ ഇഷ്ടമായി കവിതകൾ.. ആശംസകൾ..
ഇനി മേലാല്‍ ....
വിനോദ്,
ചങ്കരന്,
പകല്ക്കിനാവന്:
നന്ദി
പ്രിയാ ഉണ്ണികൃഷ്ണന്:
"ഇനി മേലാല്‍.." ഇത്തരം ചവറൊന്നും എഴുതിപ്പോകരുതെന്നല്ലേ. എഗ്രീഡ്.
Post a Comment