മുന്നില്‍ എത്തേണ്ടിടം മാത്രം.
കുതിപ്പില്‍ നിന്നും കുതിക്കുന്ന
കാറിണ്റ്റെ വേഗത്തെ
ഭയന്നുമാറുന്നപുകമഞ്ഞുമിരുട്ടും.
തെല്ലകലെ ആകാശത്ത്
താഴെക്കോടുന്ന പച്ചയക്കങ്ങള്‍
കടന്നുപോകണം ആ സിഗ്നല്‍ പോസ്റ്റിനെ
ടൈമറില്‍ 'പൂജ്യ'നായ മഞ്ഞതെളിയും മുമ്പ്.
ഇല്ല, മഞ്ഞയല്ല,
ചുവപ്പും ചാടിവീണിരിക്കുന്നു
ഇനി കിതപ്പാറ്റാം,
ഒന്നരനിമിഷം
നിയോണ്‍ വിളക്കിനു താഴെ ചില കുട്ടികള്‍,
നൂലിട്ട ബലൂണുകളില്‍ പുമ്പാറ്റകളും കോമാളികളുമായി
ആഘോഷിക്കാന്‍ ക്രിസ്തുമസും പുതുവര്‍ഷവും
അല്ലാത്തതുകൊണ്ടൂഹിക്കാം,
ഇതിലാരുടേയോ ജന്മദിനമാണെന്ന്
ഇവരിലൂടെയെത്താം
കാതങ്ങളകലെ കൈവിട്ട
പൂത്തുമ്പികളിലും ബലൂണുകളിലും,
ചുവന്ന അക്കങ്ങള്‍
പച്ചക്കു വഴിമാറും വരെ.
കുഞ്ഞു കുസൃതിയൊന്നോടിയെത്തി,
കൈ നിറയെ ബലൂണുകളുമായി,
ഇവനോട് ചോദിക്കാം വിശേഷമെന്തെന്ന്.
താഴുന്ന ചില്ലിലൂടെ തണുത്തു വിറച്ചെത്തി
വിശപ്പിണ്റ്റെ കുഞ്ഞു ശബ്ദം
"സാബ് ഒന്നിനഞ്ചുരൂപാ മാത്രം,
വീട്ടില്‍ കാത്തിരിക്കുന്ന കുഞ്ഞിനിഷ്ടമാവും
കളിക്കാനായ് കൊണ്ടുചെന്നാല്‍. "
Saturday, January 10, 2009
Subscribe to:
Post Comments (Atom)
10 comments:
മനോഹരം, എല്ലാ ബാല്യങ്ങള്‍ക്കും കളിക്കാന്‍ ആവില്ലല്ലോ..
ഒരു കുഞ്ഞിനറിയാമല്ലേ
മറ്റൊരു കുഞ്ഞിന്റെ മനസ്സ്
എന്നാലും എല്ലാകുഞ്ഞുങ്ങള്ക്കും
ഒരേ സൌഭാഗ്യങ്ങള്‍ എന്തേ
ഈശ്വരന് നല്കീല്ല ?
എന്തേ ഈശ്വരന് എന്നും വിവേചനം കാട്ടുന്നു?
ബല്യത്തെ എങ്കിലും ഒഴിവാക്കാമായിരുന്നില്ലേ?
ഇല്ല അറിയില്ല ഈശ്വരന്റെ പദ്ധതി..
മലയാളത്തില്‍ കവിത വായിക്കാന്‍ പൊതുവെ പേടിയാണ്. മനസിലാവാറില്ല. പക്ഷെ, ഇതു മനസിലായി, വളരെ ഇഷ്ടവും ആയി.
മനസ്സില്‍ കൊണ്ടു.
വാക്കുകളിലെവിടെയോ ഒളിപ്പിച്ചുവെച്ച സംഗീതമുള്ള രചന...നന്നായിരിക്കുന്നു.
‘നിയോണ്‍ വിളക്കിനു താഴെ ചില കുട്ടികള്‍,
നൂലിട്ട ബലൂണുകളില്‍ പുമ്പാറ്റകളും കോമാളികളുമായി‘
ദൈന്യതയുടെ കുഞ്ഞു കോമാളി വേഷങ്ങൾ. പക്ഷെ ബഹുമാനം തോന്നുന്നു ആ കുഞ്ഞുങ്ങളോട്
simple and beautiful.
ചങ്കരന്,
പൊട്ടസ്ളേറ്റ്,
വല്ല്യമ്മായി,
വികടശിരോമണി,
ലക്ഷ്മി,
വിനോദ്,
എല്ലാവര്ക്കും വളരെ നന്ദി
മാണിക്യം,
പഠിപ്പിച്ചതാവാന് സാധ്യതയുണ്ടെന്നാണോ?ആവാം അവാതിരിക്കാം. അറിഞ്ഞുകൂടാ.
very good
ajeesh mathew:
nandi
Post a Comment