Friday, January 16, 2009

വെട്ടേറ്റ നിലവിളി (കവിത)

നിലവിളികളില്‍ തിളയ്ക്കുന്ന വടിവാളുകള്‍
കണ്ടുന്‍മാദം പൂണ്ടിളകുന്ന കൊടികള്‍
പിന്നില്‍ നിരക്കുന്ന ചൂണ്ടു വിരലുകള്‍
പൊട്ടാനൂഴം കാത്തു മറുബോംബുകള്‍

കുഞ്ഞുറക്കങ്ങളിലേക്കു ചൂഴും വിശപ്പും
കാത്തിരിപ്പിന്‍ കണ്‍മഷിയിലുറക്കവും
വൃദ്ധനെഞ്ചില്‍ കൊടികുത്തിയ ചുമയും

എല്ലാം കാണുന്നുണ്ടു തുറിച്ച കണ്ണുകള്‍,
വെട്ടേറ്റ നിലവിളി താഴെയിട്ട ഐസുകുട്ടയില്‍
ഇടതും വലതും ചരിഞ്ഞു വിറങ്ങലിച്ചങ്ങിനെ.

5 comments:

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

നിലവിളികളില്‍ തിളയ്ക്കുന്ന വടിവാളുകള്‍
കണ്ടുന്‍മാദം പൂണ്ടിളകുന്ന കൊടികള്‍ ...

Jayasree Lakshmy Kumar said...

‘എല്ലാം കാണുന്നുണ്ടു തുറിച്ച കണ്ണുകള്‍,
വെട്ടേറ്റ നിലവിളി താഴെയിട്ട ഐസുകുട്ടയില്‍
ഇടതും വലതും ചരിഞ്ഞു വിറങ്ങലിച്ചങ്ങിനെ‘
നന്നായിരിക്കുന്നു

വരവൂരാൻ said...

നിലവിളികളില്‍ തിളയ്ക്കുന്ന വടിവാളുകള്‍
പൊട്ടാനൂഴം കാത്തു മറുബോംബുകള്‍
കേരളത്തിന്റെ ശാപം

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ലക്ഷ്മീ: നന്ദി.

വരവൂരാന്‍:
ശാപം മാത്രമല്ല, നാണക്കേടും.

ശ്രീഇടമൺ said...

"വെട്ടേറ്റ നിലവിളി" വായിച്ചു...
കവിത നന്നായിട്ടുണ്ട്...
ആശംസകള്‍...*