Saturday, January 8, 2011

ചത്ത നിമിഷത്തിണ്റ്റെ ശവപ്പെട്ടി

മനോഹരമായ ഫോട്ടോ!
പക്ഷേയവര്‍ പറഞ്ഞു
“ചത്ത നിമിഷത്തിണ്റ്റെ ശവപ്പെട്ടി”

ശവപ്പെട്ടി നിറ്‍മ്മിക്കുന്നവനോ,
ഛെ.. നല്ലൊരു ചിത്രം വരച്ചേക്കാം
അപ്പോഴവര്‍ പറഞ്ഞു
“ജീവനില്ലാത്ത വരകളും വറ്‍ണ്ണങ്ങളും”

മരിക്കാത്തതെന്തെങ്കിലും തന്നെ വരയ്ക്കണം,
`സത്യ’ ത്തെ വരച്ചപ്പോള്‍
“വൃത്തികേടിണ്റ്റെ പട’”മെന്നായി
നുണയെ വരച്ചപ്പോഴോ
“കണ്ടു മടുത്ത ചിത്ര”മെന്നായി

`മോഹം’,
“തുടക്കവുമൊടുക്കവുമില്ലാ ചിത്ര”മാണെങ്കില്‍
`ധര്‍മ്മ’ ത്തിണ്റ്റെ ചിത്രത്തിനു “വ്യക്തത” യില്ലത്രെ.

ശാന്തി, സമാധാനം, പുണ്യം, പാപം, നീതി,
അനീതി ഒക്കെ വരച്ചു നോക്കി,
കുറവുകളേറെയാണവരുടെ കണ്ണില്‍.

വ്യര്‍ഥമാക്കി കളഞ്ഞ നിമിഷങ്ങളെ കുറിച്ച്‌ ഒാര്‍ത്തപ്പോള്‍
കണ്ണു നിറഞ്ഞു തുളുമ്പി.
അതിലൊരു തുള്ളി കടലാസില്‍ കറുത്തു പടര്‍ന്നു.
അതുകണ്ടപ്പോള്‍ അവര്‍ ഒന്നും പറഞ്ഞില്ല,
പക്ഷേ
അവരുടെ കണ്ണുകളും തുളുമ്പാന്‍ തുടങ്ങിയിരുന്നു.